ദില്ലിയില്‍ നെഴ്സുമാരെ ഇരയാക്കി വിസ തട്ടിപ്പ്
ദില്ലി : കുവൈറ്റില്‍ ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ദില്ലിയിലെ മലയാളി നെഴ്സുമാരില്‍ നിന്നും വന്‍തുക കൈപ്പറ്റിയ സംഘം മുങ്ങിയതായി പരാതി.
ഏജന്റുമാരും മലയാളികളാണ്. 40 ഓളം നെഴ്സുമാര്‍ ഈ വിസ തട്ടിപ്പില്‍ കുടുങ്ങിയതായി സംശയിക്കപ്പെടുന്നു. 50,000 രൂപ വരെ സംഘം ഓരോരുത്തരില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്.
ദില്ലിയില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നെഴ്സുമാരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. കോണാട്ട് പ്ലേസിലുളള സെഞ്ച്വറി കണക്ഷന്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നവരാണ് പണവുമായി കടന്നത്. തട്ടിപ്പിനിരയായവര്‍ പൊലീസിലും കേരള എംപിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
തോമസ് കുര്യന്‍ അഥവാ രാജീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ എന്നു പറയപ്പെടുന്നു. ബാബു,സുഗതന്‍ നായര്‍, കുമാര്‍ എന്നിവര്‍ പങ്കാളികളായിരുന്നത്രേ.
പ്രശസ്തമായ സ്വകാര്യ ആശുപത്രികളിലെ ജോലി ഉപേക്ഷിച്ചാണ് പലരും വിസ ഏജന്റുമാര്‍ക്ക് പണം നല്‍കിയത്. ആഗസ്റ് 28നും സെപ്തംബര്‍ അഞ്ചിനും ഇടയ്ക്ക് നെഴ്സുമാരെ കുവൈറ്റിലേയ്ക്ക് അയയ്ക്കുമെന്നായിരുന്നു വാഗ്ദാനം.












Click it and Unblock the Notifications