കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-ഭരണം : ധാരണാപത്രം ഒപ്പിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാന ഭരണം കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഇ- ഭരണ ധാരണാപത്രം ഒപ്പു വച്ചു.

കേന്ദ്ര ഐടി മന്ത്രി പ്രമോദ് മഹാജന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ഐടി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി എ.കെ. ആന്റണി, കേന്ദ്ര നഗരവികസന സഹമന്ത്രി ഒ. രാജഗോപാല്‍, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐടി രംഗത്ത് മുന്നേറാനുളള എല്ലാ വിഭവ ശേഷിയും കേരളത്തിനുണ്ടെന്നും കഴിഞ്ഞ കാലങ്ങളില്‍ കമ്പ്യൂട്ടര്‍ രംഗത്തെ അവഗണിച്ചതു കൊണ്ടാണ് ഇപ്പോഴുളള പിന്നാക്കാവസ്ഥയെന്നും മന്ത്രി പ്രമോദ് മഹാജന്‍ ചൂണ്ടിക്കാട്ടി.

ഇ-ഭരണത്തിന് കേന്ദ്രത്തിന്റെ സാമ്പത്തിക സഹകരണം ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പ്രത്യാശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X