Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ: മൊഴികളില്‍ വൈരുധ്യം

തിരുവനന്തപുരം: മന്ത്രി കെ.വി. തോമസിനെതിരായ വ്യാജരേഖാക്കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളില്‍ വൈരുധ്യം. ഇതുവരെ സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍, ശോഭന ജോര്‍ജ്ജ് എംഎല്‍എയുടെ പിഎ അനില്‍, തനിനിറം മുന്‍ലേഖകനും ശോഭനയുടെ വലംകൈയുമായ ജയചന്ദ്രന്‍ എന്നിവരെയാണ് ഇതുവരെ ക്രൈംബ്രാഞ്ച് പ്രധാനമായും ചോദ്യം ചെയ്തത്.

ശോഭനാ ജോര്‍ജ്ജുമായും കെ. കരുണാകരനുമായും അടുപ്പമുള്ള എറണാകുളത്തെ ആനന്ദ് ഓയില്‍ എക്സ്ട്രാക്ഷന്‍ ലിമിറ്റഡ് ഉടമ എ. വിശ്വനാഥന്‍ നായരുടെ വീട്ടിലും ഓഫീസിലും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ശോഭന ജോര്‍ജ്ജ് ജൂലായ് 19നും 23നും ഇടയില്‍ നടത്തിയ ഊട്ടിയാത്രയ്ക്കിടയില്‍ വിശ്വനാഥന്‍ നായരുമായി കണ്ടിരുന്നുവെന്ന് തെളിഞ്ഞതിനാലാണ് ഇത്.

ശോഭന ജോര്‍ജ്ജിന്റെ പിഎ അനില്‍, തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രനും നല്കിയ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അനില്‍ ഹാജരാക്കിയ ടൂര്‍ ഡയറിയനുസരിച്ച് ജൂണ്‍ 20 മുതല്‍ 23 വരെ ശോഭനാ ജോര്‍ജ്ജ്, ഭര്‍ത്താവ് , മകള്‍, അനില്‍, ജയചന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് യാത്രയിലായിരുന്നു. 23ന് രാത്രിയില്‍ തലസ്ഥാനത്ത് തിരിച്ചെത്തി.

എന്നാല്‍ ജയചന്ദ്രന്‍ പറയുന്നത് ജൂണ്‍20, 21 തീയതികളില്‍ താന്‍ തനിനിറം ഓഫീസിലുണ്ടായിരുന്നു എന്നാണ്. അഡീ. ഡിജിപി എം.ജി.എ. രാമന്‍, ഐജി മഹേഷ് കുമാര്‍ സിംഗ്ല, ഡിഐജി ബി. സന്ധ്യ, എസ്പി കെ. നടരാജന്‍ എന്നിവരാണ് കേസന്വേഷണം വിലയിരുത്തുന്നത്.

അധികം വൈകാതെ മന്ത്രി കെ.വി. തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് നല്കിയ കെ.വി. ജോബിനെയും ചോദ്യം ചെയ്യും. ഇതിനെല്ലാം ശേഷം ശോഭന ജോര്‍ജ്ജ് എംഎല്‍എയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+