മേയര്‍ക്ക് ആത്മഹത്യ ചെയ്യരുതോ? : കണ്ണന്താനം
കൊച്ചി: കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഭൂപരിഷ്കരണ കമ്മീഷണറായ അല്‍ഫോണ്‍സ് കണ്ണന്താനം പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്റെ രോഷം മുഴുവന്‍ കൊച്ചി മേയര്‍ ദിനേശ്മണിക്കുനേരെ അണപൊട്ടി.
റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതും അഴുക്കുകള്‍ വന്ന് മൂടി ഒട്ടും പ്രവര്‍ത്തനക്ഷമമല്ലാത്ത അഴുക്കചാലുകളും കണ്ടപ്പോഴാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രോഷം മുഴുവന്‍ വാക്കുകളായി പുറത്തു വന്നത്.
ഈ അഴുക്കുചാലുകള്‍ നേരെചൊവേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ ഇവിടുത്തെ മേയര്‍ക്ക് കായലില്‍ ചാടി ആത്മഹത്യ ചെയ്യരുതോ? - ഇതായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. സത്യദീപം വാരികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു കണ്ണന്താനം.












Click it and Unblock the Notifications