കെഎസ്ആര്‍ടിസി വഴി കൊറിയര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വഴി കൊറിയര്‍ സര്‍വീസ് സപ്തംബര്‍ മുതല്‍ ആരംഭിക്കുന്നു. കൊറിയര്‍ കമ്പനികള്‍ക്ക് അവരുടെ സാധനങ്ങള്‍ സപ്തംബര്‍ മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ അയയ്ക്കാം.
ചില കൊറിയര്‍ സര്‍വീസുകാരുമായി ഇക്കാര്യം കെഎസ്ആര്‍ടിസി അധികൃതര്‍ ചര്‍ച്ച തുടങ്ങി. കൊറിയര്‍ ശേഖരിക്കാനായി കെഎസ്ആര്‍ടിസിയിലെ അധികജീവനക്കാരെ ഉപയോഗിക്കുമെന്നറിയുന്നു. കെഎസ്ആര്‍ടിസിയെ സാമ്പത്തികഞെരുക്കത്തില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
കെഎസ്ആര്‍ടിസിയില്‍ കമ്പ്യൂട്ടര്‍വല്ക്കരണം നടപ്പാക്കിയാല്‍ 800 മിനിസ്റീരിയല്‍ ജീവനക്കാര്‍ അധികമാവും. ഇവരെ കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെടുത്താനാണ് കെഎസ്ആര്‍ടിസി തീരുമാനം.












Click it and Unblock the Notifications