ഇ-ഗവേണന്‍സ്: പാതി തുക കേന്ദ്രം നല്കും
തിരുവനന്തപുരം: സംസ്ഥാനഭരണം കമ്പ്യൂട്ടര്‍വല്ക്കരിക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല (വൈഡ് ഏരിയ നെറ്റ്വര്‍ക്ക്) സ്ഥാപിക്കാനാവശ്യമായ ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കും. കേന്ദ്രമന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്ത് 18 ഞായറാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ പുതിയ കെട്ടിടസമുച്ചയമായ ഭവാനി ഉദ്ഘാടനം ചെയ്യുകയായിരുന്നു മഹാജന്‍. കേരളം ഐടി രംഗത്ത് അല്പം കൂടി ശ്രദ്ധിച്ചാല്‍ 2005ഓടെ കേരളത്തെ ഇന്ത്യയിലെ ഏററവും മികച്ച ഐടി സംസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് വേണ്ട സര്‍വപിന്തുണയും കേന്ദ്രം നല്കും. - മഹാജന്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിനെ ജില്ലാ ഭരണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക്. എട്ടുകോടി ചെലവാണ് ആകെ വരുന്നത്. ഇതില്‍ നാല് കോടി രൂപ കേന്ദ്രം നല്കും. അതിന് പുറമെ സാങ്കേതികസഹായവും കേന്ദ്രം നല്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications