കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭത്തിന്റെ തലസ്ഥാനം കോഴിക്കോട്?

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : സ്ക്കൂള്‍ കുട്ടികളെ ഉപയോഗിച്ച് മാംസ വ്യാപാരവും നീലച്ചിത്ര നിര്‍മ്മാണവും നടത്തുന്ന സംഘം കോഴിക്കോട്ട് വിലസുന്നതായി പരാതി.

സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പ്രായപൂര്‍ത്തിയെത്താത്ത ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നിന്നാണ് സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഏതാനും പൊലീസുകാരടക്കം ഈ സംഘത്തിലുണ്ടെന്ന് സംശയിക്കുന്നു.

വെളളായില്‍ സ്വദേശിനിയായ 15 കാരി പെണ്‍കുട്ടിയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷിയ്ക്ക് താന്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. നഫോട്ടോകളെടുത്ത ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചതായും ഒരു വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

അമ്മ തന്നെ മാംസവ്യാപാരത്തിന് പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലായ് അഞ്ചിന് കുട്ടിയെ കോഴിക്കോട് ബാലമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബാലമന്ദിരത്തില്‍ കഴിയുമ്പോഴാണ് ജുവനൈല്‍ ബോര്‍ഡിനോട് കുട്ടി താന്‍ അനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചത്. മറ്റ് രണ്ട് സ്ക്കൂള്‍ കുട്ടികള്‍ കൂടി ഈ റാക്കറ്റിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു.

തന്റെ വീടിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് തന്നെ സെക്സ് റാക്കറ്റിന് കൈമാറിയത്. പൊലീസുകാരുള്‍പ്പെടെ സംഘാംഗങ്ങളില്‍ ചിലരുടെ പേരും അവള്‍ പൊലീസ് കമ്മിഷണറോട് വെളിപ്പെടുത്തി.

പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണത്തിന് അസിസ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X