കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം : പെണ്‍കുട്ടി മജിസ്ട്രേറ്റിനു മൊഴി നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി : മട്ടാഞ്ചേരി പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി ശനിയാഴ്ച കൊച്ചി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി.

കോഴിക്കോട്ടുളള ജെസി എന്ന സ്ത്രീ തന്നെ ബലമായി തടങ്കലില്‍ പാര്‍പ്പിച്ച് പലര്‍ക്കും കൂട്ടിക്കൊടുത്തെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒരു ദിവസം മൂന്നു പുരുഷന്മാര്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടെന്നും മൂവരും തന്നെ ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഈ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെയും പെണ്‍കുട്ടി ആവര്‍ത്തിച്ചതായി അറിയുന്നു. കേസന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസും മജിസ്ട്രേറ്റിനു മുമ്പാകെ ബോധിപ്പിച്ചു.

പെണ്‍കുട്ടിയെ ആദ്യം കൂട്ടിക്കൊടുത്ത ജെസ്സിയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്യാത്തത് പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയുടെ ജനനം പഞ്ചായത്ത് രജിസ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് ജില്ലയിലെ കാവശേരി, തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനന രജിസ്ററുകളാണ് ഇതിനായി പരിശോധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X