വിയ്യൂര്‍ ജയിലില്‍ കൂട്ടബലാത്സംഗം: വിഎസ്
പാലക്കാട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ എത്തിയ സ്ത്രീയെ അവിടുത്തെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തതായി പ്രതിപക്ഷ നേതാവ് വിഎസ് പറഞ്ഞു. ആഗസ്ത് 18 ഞായറാഴ്ചയാണ് വിഎസ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
അഞ്ചുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. മകനെ കാണിച്ചുതരാമെന്ന് പറഞ്ഞ് ജയില്‍മന്ദിരത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമായിരുന്നു ബലാത്സംഗം.
ജൂലായ് 14നായിരുന്നു ഈ സംഭവം. ഈ സംഭവത്തിന് ശേഷം സ്ത്രീയെ കാണാതായിട്ടുണ്ട്. വിന്‍സന്റ്, അനന്തകൃഷ്ണന്‍ എന്നീ ജയിലിലെ ജീവനക്കാരാണ് സ്ത്രീയെ ആദ്യം ബലാത്സംഗം ചെയ്ത രണ്ടുപേര്‍. സ്ത്രീയുടെ ഭര്‍ത്താവ് ആലപ്പുഴ കരുവാറ്റ സ്വദേശി പുരുഷോത്തമന്‍ ആണ് തന്നെ ഇക്കാര്യം അറിയിച്ചത്. ഈ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളായവരെ ശിക്ഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications