കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തിരഞ്ഞെടുപ്പ് നീട്ടില്ല: കമ്മീഷന്‍

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കശ്മീരില്‍ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ മൂന്ന് ദിവസത്തെ പര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്മീഷന്‍ അംഗങ്ങള്‍ ആഗസ്ത് 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

കശ്മീര്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകളെക്കൂടി പങ്കെടുപ്പിക്കാനും സമാധാനസാധ്യതകള്‍ ആരായാനും അവിടെ പര്യടനം നടത്തിയ കശ്മീര്‍ സമിതിയുടെ തലവന്‍ രാംജത് മലാനി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ കൂടുതല്‍ പേരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുപ്പിക്കാമെന്നാണ് രാം ജത്മലാനിയുടെ അഭിപ്രായം.

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച പട്ടിക തയ്യാറായിക്കഴിഞ്ഞതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ലിംഗ്ദോ പറഞ്ഞു. നാല് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ആഗസ്ത് 22 ന് പുറപ്പെടുവിക്കും. കേന്ദ്രത്തിന് താല്പര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാവുന്നതാണെന്നും ലിംഗ്ദോ പറഞ്ഞു.

എന്നാല്‍ കശ്മീര്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി അറിയിച്ചു. പാകിസ്ഥാനോട് ചായ്വുള്ള സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് എല്‍.കെ. അദ്വാനി ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ കൂടുതല്‍ പേരെ തിരഞ്ഞെടുപ്പ് പങ്കെടുപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. കാരണം പാകിസ്ഥാനുമായി സാമ്പത്തികമായി കടപ്പെട്ടിരിക്കുന്ന സംഘടനകള്‍ ഒരു കാരണവശാലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.- അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X