രജനിയുടെ ബാബ അന്തരിച്ചു
ചെന്നൈ : സൂപ്പര്‍ താരം രജനീകാന്തിന്റെ ആത്മീയാചാര്യന്‍ സ്വാമി സച്ചിദാനന്ദ (88) അന്തരിച്ചു.
ചെന്നൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ആഗസ്റ് 14നാണ് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമേരിക്കയിലെ വെര്‍ജീനിയയില്‍ സ്വന്തമായി ആശ്രമം സ്ഥാപിച്ച് നടത്തി വരികയായിരുന്നു അദ്ദേഹം.
രജനിച്ചിത്രമായ ബാബയുടെ പ്രിവ്യു കാണാനാണ് സ്വാമി വെര്‍ജീനിയയില്‍ നിന്നും ചെന്നൈയിലെത്തിയത്. സ്വാമിയുടെ പ്രചോദനത്തിലാണ് ബാബ പിറന്നതെന്ന് രജനീകാന്ത് വെളിപ്പെടുത്തിയിരുന്നു. സിനിമാ പ്രദര്‍ശനത്തിനു ശേഷം കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പൊരൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തന്റെ ഗുരുവിനെ കാണാന്‍ രജനിയും എത്തിയിരുന്നു.
സ്വാമി സച്ചിദാനന്ദയുടെ ആഗ്രഹപ്രകാരം മൃതദേഹം വെര്‍ജീനിയയിലേയ്ക്ക് കൊണ്ടു പോകും.












Click it and Unblock the Notifications