ഷെഖാവത്ത് സത്യപ്രതിജ്ഞ ചെയ്തു
ദില്ലി : ഇന്ത്യയുടെ 12-ാമത് ഉപരാഷ്ട്രപതിയായി ബിജെപി നേതാവ് ഭൈരോണ്‍ സിംഗ് ഷെഖാവത്ത് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രിമാരായ ഐ. കെ. ഗുജ്റാള്‍, പി. വി. നരസിംഹ റാവു, പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ട് എന്നിവരും മറ്റ് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications