അന്റാര്‍ട്ടിക്കയില്‍ ഒരു ഓണപ്പൂക്കളം
കൊച്ചി: വിശ്വസിക്കാനാവുമോ? ഭൂമിയുടെ തണുത്തുറഞ്ഞ ഒരതിര്‍ത്തിയില്‍ ചെന്ന് ഒരു മലയാളി ഓണത്തിന് വേണ്ടി പൂക്കളമിടുക. അതെ, അന്റാര്‍ട്ടിക്കയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി, കേരളത്തിന് വേണ്ടി, ഓണാഘോഷത്തിന് വേണ്ടി ഒരു പൂക്കളം ഒരുങ്ങും.
തിരുവോണനാളില്‍ അന്റാര്‍ട്ടിക്കയില്‍ ഹവില്‍ദാര്‍ വി.വി. ഗംഗാധരന്‍ ആണ് ഓണത്തിന് പൂക്കളമിടുക. അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണം നടത്തിവരുന്ന 25 അംഗസംഘത്തിലെ മലയാളിയാണ് വി.വി. ഗംഗാധരന്‍.
പക്ഷെ പ്ലാസ്റിക് പൂക്കള്‍കൊണ്ടായിരിക്കും ഈ പൂക്കളം. രാജ്യത്തെ വിവിധഭാഗങ്ങലില്‍ നിന്നുള്ള തന്റെ സംഘാംഗങ്ങളായ മറ്റ് 24 പേര്‍ക്കും അഞ്ച് റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്കും എങ്ങിനെ ഓണസദ്യ നല്കുമെന്ന കാര്യമാണ് ഗംഗാധരനെ അലട്ടുന്നത്.












Click it and Unblock the Notifications