നിക്ഷേപ സംഗമം : ഡിഫി പിന്മാറുന്നു
കോഴിക്കോട് : പുതിയ വ്യവസായങ്ങളില്‍ മുതല്‍ മുടക്കുമെങ്കില്‍ ആഗോള നിക്ഷേപ സംഗമം തടയില്ലെന്ന് ഡിവൈഎഫ്ഐ.
എന്നാല്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് പൊളിച്ചു വില്‍ക്കാനാണ് ആഗോള നിക്ഷേപകരെ വിളിച്ചു വരുത്തുന്നതെങ്കില്‍ അത് തടയുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രണ്ടു ദിവസമായി കോഴിക്കോട്ട് നടക്കുന്ന ഡിവൈഎഫ്ഐ കേന്ദ്രക്കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
ഇതു സംബന്ധിച്ച സര്‍ക്കാര്‍ നയം ഉടന്‍ വ്യക്തമാക്കണം. എവിടെയാണ് വിദേശ മൂലധനം നിക്ഷേപിക്കുന്നതെന്ന് സര്‍ക്കാര്‍ തുറന്നു പറയണം. ഇതേക്കുറിച്ചുളള എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ, മതേതരവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റിലേയ്ക്ക് വിദ്യാര്‍ത്ഥി യുവജന മാര്‍ച്ച് സംഘടിപ്പിക്കും. ഈ മാര്‍ച്ചില്‍ പങ്കു ചേരാന്‍ യൂത്ത് കോണ്‍ഗ്രസിനെയും ക്ഷണിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
അഖിലേന്ത്യാ സെക്രട്ടറി തപന്‍ സിന്‍ഹ, സംസ്ഥാന പ്രസിഡന്റ് എന്‍. എന്‍. കൃഷ്ണദാസ് എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications