Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ: വിവാദം കെട്ടടങ്ങുമോ?

തിരുവനന്തപുരം: വ്യാജരേഖക്കേസിന്റെ അന്വേഷണം പ്രതിസന്ധിയില്‍. മന്ത്രി തോമസിനെതിരെ കൊച്ചിയിലെ വ്യവസായി വിശ്വനാഥന്‍ നായര്‍ ഉയര്‍ത്തിയ ആരോപണമാണ് കേസന്വേഷണത്തെ ബാധിക്കുന്നത്.

മന്ത്രി തോമസിനെതിരെ വിജിലന്‍സില്‍ നല്കിയ പരാതികള്‍ എല്ലാം യാഥാര്‍ത്ഥ്യമാണെന്നും ആ പരാതി തേച്ചുമാച്ചു കളയാനാണ് മന്ത്രി തോമസ് വ്യാജരേഖക്കേസുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് വിശ്വനാഥന്‍ നായരുടെ ആരോപണം.

വിശ്വനാഥന്‍നായരുടെ ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഭീഷണി നിഴലിക്കുന്നുണ്ട്. വ്യാജരേഖക്കേസന്വേഷണം ഇനിയും മുന്നോട്ട് നീങ്ങിയാല്‍ മന്ത്രി തോമസിനെതിരായ വിജിലന്‍സ് കേസും മുന്നോട്ട് നീങ്ങുമെന്നതാണ് ഭീഷണി. ഒപ്പം മന്ത്രി തോമസ് പണ്ടെങ്ങോ എഴുതിയ ഒരു വ്യാജക്കത്തും വിശ്വനാഥന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. മന്ത്രി തോമസിനെതിരെ ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്താക്കുമെന്ന ഭീഷണിയായി വേണം ഇതിനെ കാണാന്‍. ഈ ഭീഷണിക്ക് മുന്നില്‍ മന്ത്രി തോമസ് വഴങ്ങുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസന്വേഷണത്തിന്റെ ഭാവി.

ഓണം കഴിഞ്ഞാല്‍ ശോഭന ജോര്‍ജ്ജ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പക്ഷെ ആ ചോദ്യം ചെയ്യല്‍ മന്ത്രി തോമസിന് ഈ കേസിനോടുള്ള സമീപനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് പൊലീസിലെ തന്നെ ഉന്നതര്‍ പറയുന്നത്.

മന്ത്രി തോമസിനെതിരെ വിജിലന്‍സില്‍ പരാതി നല്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ.വി. ജോബിനെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്തു. തനിക്കെതിരെ പരാതിയുന്നയിക്കുന്നവര്‍ അന്വേഷണവുമായി സഹകരിക്കണമെന്ന ദുര്‍ബലമായ ഒരു പ്രസ്താവന മാത്രമാണ് മന്ത്രി തോമസ് തിങ്കളാഴ്ച നടത്തിയത്.

ഇതിനിടെ കേസന്വേഷണം സംബന്ധിച്ച് പൊലീസിന്റെ ഉന്നതങ്ങളില്‍ പിളര്‍പ്പുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി എം.ജി.എ. രാമന്‍ കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. എം.ജി.എ. രാമനെ ഈ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് അവര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+