കരുണാകരനെ ചോദ്യം ചെയ്യണം : നവാബ്
കോഴിക്കോട്: മന്ത്രി കെ.വി. തോമസിനെതിരെ വ്യാജരേഖ ചമച്ചതില്‍ കോണ്‍ഗസ് നേതാവും തോമസിന്റെ ഗുരുതുല്യനുമായ കെ. കരുണാകരന് പങ്കുണ്ടെന്ന് പത്രപ്രവര്‍ത്തകന്‍ നവാബ് രാജേന്ദ്രന്‍.
ആഗസ്ത് 19 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു നവാബ്. വ്യാജരേഖയുടെ ഉറവിടം തേടുന്ന ഉദ്യോഗസ്ഥര്‍ കരുണാകരനെയും ചോദ്യം ചെയ്യണമെന്നും നവാബ് ആവശ്യപ്പെട്ടു.
കരുണാകരനുമായി അടുത്ത ബന്ധമുള്ള വ്യവസായ പ്രമുഖന്‍ വിശ്വനാഥന്‍ നായരെ പൊലീസ് ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു. കരുണാകരന്റെ വാത്സല്യശിഷ്യനായി അധികാരത്തിലേറിയ കെ.വി. തോമസ് അടുത്തിടെ ലീഡറുടെ തിട്ടൂരങ്ങള്‍ ലംഘിച്ചുതുടങ്ങിയതാണ് വ്യാജരേഖയ്ക്ക് പിന്നിലെ പ്രകോപനമെന്ന് നവാബ് ആരോപിച്ചു.












Click it and Unblock the Notifications