സുരേഷ് ഗോപി രാഷ്ട്രീയത്തിലിറങ്ങുമോ?
കൊല്ലം: നടന്‍ സുരേഷ്ഗോപി രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊല്ലത്ത് അക്കാദമി ഓഫ് കാര്‍ട്ടൂണ്‍ ഉദ്ഘാടനവേളയിലാണ് ഈ സൂചന നല്കിയത്.
സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ എതിര്‍ത്തവരെ കാലം പാഠം പഠിപ്പിച്ചുകഴിഞ്ഞു. സിനിമാതാരവും സുഹൃത്തുമായ ഗണേശിന്റെ മന്ത്രി പദവി തന്നെ ഇതിന് ഉദാഹരണം. - സുരേഷ് ഗോപി പറഞ്ഞു.
അമ്മയുടെ ചടങ്ങില്‍ പങ്കെടുക്കവേ അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ പറഞ്ഞത് ഇത് തമിഴ്നാടല്ല കേരളമാണ് എന്നാണ്. എന്നാല്‍ കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. - സുരേഷ് ഗോപി വ്യക്തമാക്കി.
ലീഡറുടെ ശതാഭിഷേകവേളയില്‍ കെ. കരുണാകരന് ചോറ് വിളമ്പിക്കൊടുത്തത് കോണ്‍ഗ്രസ് ടിക്കറ്റിനായല്ല. എനിക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ട്. - സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ കോഴിക്കോട് നാദാപുരത്ത് വര്‍ഗ്ഗീയകലാപമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സുരേഷ് ഗോപി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സിപിഎംകാരുടെ ആക്രമണത്തില്‍ കാല് നഷ്ടപ്പെട്ട അസ്ന എന്ന കുട്ടിക്ക് സാമ്പത്തികസഹായം നല്കിയും സുരേഷ്ഗോപി തന്റെ രാഷ്ട്രീയത്തോടുള്ള താല്പര്യം പ്രകടമാക്കിയിരുന്നു.












Click it and Unblock the Notifications