Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒതുക്കാന്‍ നോക്കി, വര്‍ക്കല ഉടക്കി

തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് തന്നെ അവഗണിച്ചെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ എംപി.

കേന്ദ്രമന്ത്രി തന്റെ മണ്ഡലത്തിലെത്തിയിട്ട് തന്നെയോ സ്ഥലം എംഎല്‍എ എം. എ. വാഹീദിനെയോ അറിയിച്ചില്ലെന്നും വര്‍ക്കല ആരോപിച്ചു. കേന്ദ്ര മന്ത്രി പ്രമോദ് മഹാജനും മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഉള്‍പ്പെട്ട വേദിയില്‍ ക്ഷുഭിതനായി സംസാരിച്ച വര്‍ക്കലയെ പിന്നീട് എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിച്ചു.

സമയക്കുറവുളളതിനാല്‍ കോംപയറിംഗ് ഒഴിവാക്കി പി. കെ. കുഞ്ഞാലിക്കുട്ടിയെ ആദ്യം പ്രസംഗിക്കാന്‍ ക്ഷണിച്ചു. പ്രസംഗത്തില്‍ എംപിയെയും എംഎല്‍എയെയും സംബോധന ചെയ്യാന്‍ മന്ത്രി മറന്നു. പിന്നീട് രണ്ട് വ്യവസായ പ്രമുഖര്‍ കൂടി സംസാരിച്ചതിനു ശേഷമാണ് വര്‍ക്കലയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്.

പ്രസംഗവേളയില്‍ വര്‍ക്കല രോഷാകുലനായി. പാര്‍ലമെന്റില്‍ മുഴുവന്‍ സമയം ഇരിക്കുന്ന തന്നോട് തന്റെ മണ്ഡലത്തില്‍ ഒരു കേന്ദ്രമന്ത്രി വരുന്ന കാര്യം ആരും പറഞ്ഞില്ല. വന്നപ്പോള്‍ ആദ്യം പ്രസംഗിക്കാന്‍ വിളിച്ചില്ല. പ്രസംഗിച്ചയാള്‍ സംബോധന ചെയ്തില്ല... വര്‍ക്കല ക്ഷുഭിതനായി.

തങ്ങളുടെ എല്ലാവരുടെയും അണ്ണനാണ് വര്‍ക്കലയെന്നും അണ്ണനെ അവഗണിച്ച് ആര്‍ക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനാവില്ലെന്നും തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി സമാശ്വസിപ്പിച്ചു. വര്‍ക്കലയ്ക്ക് മനോവിഷമമുണ്ടായതില്‍ ഖേദമുണ്ടെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+