ശര്‍മ്മയുടെ ജാമ്യാപേക്ഷ നീട്ടിവച്ചു
ദില്ലി : ശിവാനി ഭട്നഗര്‍ കൊലക്കേസില്‍ സംശയിക്കപ്പെടുന്ന ആര്‍. കെ. ശര്‍മ്മയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ദില്ലി കോടതി ആഗസ്റ് 26ലേയ്ക്ക് നീട്ടി വച്ചു.
ഉന്നത കേന്ദ്രങ്ങളിലുളള യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് തന്നെ ഈ കേസില്‍ ബലിയാടാക്കുന്നതെന്ന് ശര്‍മ്മ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു. കേസില്‍ പ്രോസിക്യൂഷന്റെ അഭിപ്രായം ആഗസ്റ് 26ന് കോടതിയെ അറിയിക്കണമെന്ന് പ്രാഥമിക വാദം കേട്ട ജസ്റിസ് എം. എ. ഖാന്‍ ഉത്തരവിട്ടു.
ന്യായമായ വ്യവസ്ഥകളോടെ ഏതു കോടതിയിലും ഹാജരാകാന്‍ താന്‍ ഒരുക്കമാണെന്ന് ശര്‍മ്മ കോടതിയില്‍ ബോധിപ്പിച്ചു. ശിവാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരില്ലായിരുന്നിട്ടും താന്‍ കേസുമായി സഹകരിച്ച കാര്യം ശര്‍മ്മ കോടതിയെ ധരിപ്പിച്ചു.












Click it and Unblock the Notifications