ഊര്‍ജ മന്ത്രി സുരേഷ് പ്രഭു രാജിവച്ചു
ദില്ലി : ശിവസേനാ നേതാവ് ബാല്‍ താക്കറെയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേന്ദ്ര ഊര്‍ജ മന്ത്രി സുരേഷ് പ്രഭു രാജി വച്ചു.
സുരേഷ് പ്രഭു ഊര്‍ജ വകുപ്പില്‍ കൈക്കൊണ്ട പരിഷ്ക്കാരങ്ങളുടെ പേരിലാണ് താക്കറെ അദ്ദേഹവുമായി ഇടഞ്ഞത്. കേന്ദ്ര ധന സഹമന്ത്രി ആനന്ദ് ഗീഥേയ്ക്ക് ഊര്‍ജ വകുപ്പ് നല്‍കണമെന്നാണ് താക്കറെയുടെ ആഗ്രഹം.
രാജി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പരിഷ്ക്കാരങ്ങളോട് ആഭിമുഖ്യമുളള മന്ത്രി എന്ന നിലയില്‍ സുരേഷ് പ്രഭുവിനെ കൈയൊഴിയാന്‍ പ്രധാനമന്ത്രിയ്ക്ക് താല്‍പര്യമില്ല. എന്നാല്‍ ശിവസേനയുടെ മന്ത്രിയെ താന്‍ തീരുമാനിക്കുമെന്ന നിലപാടില്‍ താക്കറെ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രിയ്ക്ക് രാജി അംഗീകരിക്കേണ്ടി വരും.












Click it and Unblock the Notifications