ശര്‍മ്മയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കും?
ദില്ലി : ശിവാനി ഭഗ്നഗര്‍ കൊലക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന ഐപിഎസ് ഓഫീസര്‍ ആര്‍. കെ. ശര്‍മ്മയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചേക്കും.
ദില്ലി പൊലീസ് ജോയിന്റ് കമ്മിഷണര്‍ യു. കെ. ഖട്ന അറിയിച്ചതാണ് ഈ വിവരം. ശര്‍മ്മ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വന്നതിനു ശേഷം ഇതേക്കുറിച്ച് പൊലീസ് അന്തിമ തീരുമാനമെടുക്കും. എത്രയും വേഗം ശര്‍മ്മയെ അറസ്റു ചെയ്യാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.
ദില്ലി പൊലീസ് തങ്ങളെ പീഡിപ്പിക്കുന്നതായുളള ശര്‍മ്മയുടെ ഭാര്യ മധു ശര്‍മ്മയുടെ പരാതിയും ജോയിന്റ് കമ്മിഷണര്‍ നിഷേധിച്ചു. അന്യായമായ ഒരു നടപടിയും ഇതുവരെ പൊലീസ് കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശര്‍മ്മയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പ്രതിയ്ക്കെതിരെ ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ല. ശര്‍മ്മയെവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുമെന്ന് സംശയിക്കുന്ന ആരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഈ കൂട്ടത്തില്‍ ശര്‍മ്മയുടെ കുടുംബവും ഉള്‍പ്പെട്ടേയ്ക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ശിവാനിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ് നടത്തുന്നതിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് കമ്മിഷണര്‍ മൗനം പാലിച്ചു.












Click it and Unblock the Notifications