വാഹനാപകടത്തില്‍ മൂന്നു മരണം
പാലക്കാട് : കുഴല്‍മന്ദത്തിനടുത്ത് ദേശീയ പാതയില്‍ ടൂറിസ്റ് ബസും മാരുതി കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു.
ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ചിറയ്ക്കല്‍ ദേവസ്യാച്ചന്റെ മക്കളായ രഞ്ജിത്ത് (22), റോജിത് (18), കാര്‍ ഡ്രൈവര്‍ സന്തോഷ് (30) എന്നിവരാണ് മരിച്ചത്. ദേവസ്യാച്ചനെയും ഭാര്യ മേരിക്കുഞ്ഞിനെയും ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആലപ്പുഴയില്‍ നിന്നും തിരിച്ചതാണ് ഇവര്‍. പൊളളാച്ചി കാകേയം കോണ്‍വെന്റ് സ്ക്കൂളില്‍ നിന്നും കൊച്ചിയിലേയ്ക്ക് വന്ന വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ് ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലു ബസുകളിലാണ് സ്ക്കൂളില്‍ നിന്നും വിനോദയാത്രാ സംഘം വന്നത്. ഇതില്‍ മൂന്നാമത്തെ ബസാണ് അപകടത്തില്‍ പെട്ടത്.
ആലപ്പുഴയിലെ ജോസ് സ്റുഡിയോ ഉടമയാണ് ദേവസ്യാച്ചന്‍. മൂത്തമകനായിരുന്ന രഞ്ജിത്ത് കോയമ്പത്തൂരിലെ എഞ്ചിനീയറിംഗ് കോളെജില്‍ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയാണ്. റോജിത്ത് ആലപ്പുഴ സെന്‍ട്രല്‍ സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
മരിച്ച കാര്‍ ഡ്രൈവര്‍ സന്തോഷ് രണ്ടു മാസം മുമ്പാണ് വിവാഹിതനായത്.












Click it and Unblock the Notifications