വ്യാജ രേഖ നിര്‍മ്മിക്കാന്‍ തോമസ് മിടുക്കന്‍
കൊച്ചി : വ്യാജ രേഖ സൃഷ്ടിയ്ക്കുന്ന കാര്യത്തില്‍ കെ. വി. തോമസ് പണ്ടേ മിടുക്കനാണെന്ന് കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്.
എറണാകുളത്തു നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താന്‍ പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ സെബാസ്റ്യന്‍ പോളിനു വേണ്ടി തനിക്കെതിരെ വ്യാജ രേഖ തോമസ് വ്യാജ രേഖ ചമച്ച് പ്രചരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് അന്നത്തെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിളളയ്ക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും ലിനോ ജേക്കബ് വെളിപ്പെടുത്തി.
എന്നാല്‍ ഈ പരാതികള്‍ തോമസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഹവാല ക്കേസില്‍ തന്നെ ബന്ധപ്പെടുത്തുന്ന വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു പിന്നിലും തോമസിന്റെ ബുദ്ധി തന്നെയാണ്. ഈ രേഖ കൊണ്ട് നേട്ടമുണ്ടായ ഒരേ ഒരാള്‍ തോമസാണ്. അദ്ദേഹത്തിന്റെ പങ്ക് മനസിലാക്കാന്‍ ഈ ഒറ്റക്കാര്യം മതിയെന്ന് ലിനോ ജേക്കബ് പറഞ്ഞു.
തനിക്കെതിരെ തോമസ് തയ്യാറാക്കിയ വ്യാജ രേഖകളുടെ പകര്‍പ്പും ലിനോ ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്തു.












Click it and Unblock the Notifications