Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫോണ്‍ വില്‍പന കരിഞ്ചന്തയില്‍

കൊച്ചി : സെല്‍ഫോണ്‍ ഹാന്‍ഡ് സെറ്റുകളുടെ കളളക്കടത്തും അനധികൃത വില്‍പനയും സംസ്ഥാന സര്‍ക്കാരിനുണ്ടാക്കുന്നത് വന്‍ നികുതി നഷ്ടം.

തീരെച്ചെറിയ ശതമാനം സെല്‍ഫോണുകളാണ് കേരളത്തില്‍ അംഗീകൃതമായി വില്‍ക്കപ്പെടുന്നത്. തീരുവയും വില്‍പ്പന നികുതിയും കൃത്യമായി അടച്ച് വളരെക്കുറച്ച് മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ബാക്കിയെല്ലാം കളളവിപണിയിലാണ് വില്‍ക്കലും വാങ്ങലും.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില്‍പന നികുതിയാണ് സംസ്ഥാനത്ത് ചുമത്തപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങള്‍ നാലു ശതമാനം വില്‍പന നികുതി ചുമത്തുമ്പോള്‍ കേരളത്തില്‍ 13.8 ശതമാനമാണ് നികുതി. 12 ശതമാനം വില്‍പന നികുതിയും 15 ശതമാനം അധിക വില്‍പന നികുതിയുമാണ് കേരളത്തില്‍ ചുമത്തിയിരിക്കുന്നത്.

അതിവേഗം വളരുന്ന മൊബൈല്‍ ഫോണ്‍ വിപണി കേരളത്തില്‍ വികസിക്കുന്നതിന് തടസം നില്‍ക്കുന്നത് ഹാന്‍ഡ് സെറ്റുകള്‍ക്ക് ചുമത്തപ്പെട്ടിരിക്കുന്ന ഉയര്‍ന്ന വിലയാണ്. ഈ വില വര്‍ദ്ധനയ്ക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വരിക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ദ്ധന ഉണ്ടായി. നികുതി കുറച്ചാല്‍ വരിക്കാരുടെ വര്‍ദ്ധന പല മടങ്ങാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് പക്ഷേ, സെല്‍ ഫോണ്‍ കമ്പനികള്‍ക്ക് ലാഭം കിട്ടുന്നില്ല. സെല്‍ ഫോണ്‍ കമ്പനികളുടെ വ്യവസായ നഷ്ടം 6900 കോടിയില്‍ നിന്നും 7700 കോടിയായി കുതിച്ചുയര്‍ന്നു. വരിക്കാരുടെ എണ്ണം നേരെ ഇരട്ടിയായിട്ടും ഇതാണ് അവസ്ഥ.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആയിരക്കണക്കിന് കോടികളാണ് ഓരോ മൊബൈല്‍ കമ്പനിയും കേരളത്തില്‍ മുടക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് ആനുപാതികമായി വരിക്കാരെ ആകര്‍ഷിക്കാന്‍ മൊബെല്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 56.91കോടി രൂപയുടെ മൊബൈല്‍ സെറ്റുകളാണ് വിറ്റഴിച്ചത്.

ബിപിഎല്ലിനും എസ്കോട്ടലിനും പുറമെ എയര്‍ടെല്‍ കൂടി എത്തിയതോടെ ഹാന്‍ഡ് സെറ്റ് വില്‍പനയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രതിമാസം 4.74 കോടി രൂപയുടെ ഹാന്‍ഡ് സെറ്റുകളില്‍ നിയമാനുസൃതമായി വിറ്റത് വെറും 1.89 കോടി രൂപയുടേതാണ്. ഇതു മൂലം സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെട്ടത് 7.50 കോടി രൂപയാണ്.

പ്രമുഖ കമ്പനികളുടെ സാമാന്യം നല്ല ഹാന്‍ഡ് സെറ്റിന് 6995 രൂപയാണ് വില. എന്നാല്‍ ഇത് 500 രൂപ കുറച്ച് കരിഞ്ചന്തയില്‍ ലഭിക്കും. എന്നാല്‍ ഇത്തരത്തിലെ അനധികൃത വില്‍പന യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്കും നഷ്ടമാണ് വരുത്തുന്നത്. ബാറ്ററിയും യഥാര്‍ത്ഥ പാര്‍ട്ട്സും മാറ്റിയ സെറ്റുകളാണ് പലപ്പോഴും ലഭിക്കുന്നത്. വില്‍പന നിയമാനുസൃതമല്ലാത്തതിനാല്‍ ഗ്യാരണ്ടിയും ലഭിക്കില്ല.

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വില്‍പന നികുതി നാലു ശതമാനമായി കുറച്ചാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുളള കളളക്കടത്ത് നിലയ്ക്കുകയും ഫലത്തില്‍ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സെല്‍ഫോണ്‍ വ്യവസായത്തിനും അത് ഗുണം ചെയ്യുന്ന തീരുമാനമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+