ലിനോ ജേക്കബിന് സസ്പെന്‍ഷന്‍
തിരുവനന്തപുരം : എറണാകുളം ഡിസിസി സെക്രട്ടറി ലിനോ ജേക്കബിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡു ചെയ്തു.
മന്ത്രി കെ. വി. തോമസിനെതിരായി പരസ്യപ്രസ്താവന നടത്തിയതിനാണ് ലിനോ ജേക്കബിനെ സസ്പെന്‍ഡു ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു. കോണ്‍ഗ്രസ് മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുക വഴി പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയാണ് ലിനോ ചെയ്തത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി എറണാകുളത്തു നിന്നും മത്സരിച്ച തന്നെ തോല്‍പ്പിക്കാന്‍ കെ. വി. തോമസ് വ്യാജ രേഖ ചമച്ചു എന്നാണ് ലിനോ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണ പിളളയ്ക്കും പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ആന്റണിയ്ക്കും ഇതേക്കുറിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ലിനോ ആരോപിച്ചിരുന്നു.
ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യാജ രേഖയ്ക്കു പിന്നിലും കെ. വി. തോമസ് തന്നെയാണെന്ന് ലിനോ പറയുന്നു.












Click it and Unblock the Notifications