നാടെങ്ങും ഓണപ്പൂരം
തിരുവനന്തപുരം : സമ്പല്‍സമൃദ്ധി നിറഞ്ഞു നിന്ന ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പൂക്കളം മനസിലൊരുക്കി ലോകമെങ്ങുമുളള മലയാളികള്‍ ഇന്ന് തിരുവോണമാഘോഷിക്കുന്നു.
പ്രസന്ന ഭാവത്തിന്റെ ഓണപ്പുടവയണിഞ്ഞ് പ്രകൃതിയും മലയാളികള്‍ക്കൊപ്പം സമൃദ്ധിയുടെ ഉല്‍സവത്തിന് ഒപ്പം ചേര്‍ന്നു. ഓണപ്പൂക്കളവും ഓണക്കളികളും നാട്ടിലെങ്ങും കൂട്ടായ്മയുടെ സൗരഭ്യം നിറച്ചു. മലയാളക്കരയുടെ ദേശീയ ഉത്സവത്തിന് ഇക്കുറി പൊലിമകളേറെയായിരുന്നു.
സന്നദ്ധ സംഘടനകളും ക്ലബുകളും വായനശാലകളും ഗ്രാമങ്ങളിലും നഗരങ്ങളിലും ഓണഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒത്തു ചേരലിന്റെ സൗന്ദര്യവും മാധുര്യവും ഒരുമയും പങ്കെടുക്കുന്നവരിലേയ്ക്ക് പകര്‍ന്നു കൊണ്ട് മാവേലിത്തമ്പുരാന്റെ സന്ദര്‍ശനം ആഘോഷിയ്ക്കുകയാണ് നാടെങ്ങും.
ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രം തിരുവോണപ്പുലരിയില്‍ കണ്ടത്. നിര്‍മ്മാല്യം കണ്ട് തൊഴാന്‍ വന്‍നിര തന്നെ അതിരാവിലെ ക്ഷേത്രത്തിലെത്തി. ഊട്ടു പുരയിലെ ഓണസദ്യയ്ക്കും വന്‍തിരക്ക് അനുഭവപ്പെട്ടു. കാഴ്ച നൈവേദ്യങ്ങള്‍ കൊണ്ട ് തയ്യാറാക്കിയ പാലട പ്രഥമനും ഗുരുവായൂരിലെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്.












Click it and Unblock the Notifications