സംപ്രേക്ഷണം ആകാണെന്ന് സ്പീക്കര്‍മാര്‍
മുംബൈ : നിയമസഭാ നടപടികള്‍ തത്സമയം ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നതിനോട് നിയമസഭാ സ്പീക്കര്‍മാരുടെ യോഗത്തില്‍ യോജിപ്പ്.
ആന്ധ്രാപ്രദേശ് സ്പീക്കര്‍ കെ. പ്രതിഭാ ഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 11 നിയമസഭാ സ്പീക്കര്‍മാരുടെ യോഗത്തില്‍ ഭൂരിപക്ഷം സ്പീക്കര്‍മാരും തത്സമയ സംപ്രേക്ഷണത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ മലബാര്‍ ഹില്ലിലെ സഹ്യാദ്രി ഗസ്റ് ഹൗസിലായിരുന്നു യോഗം.
ബജറ്റ് സംപ്രേക്ഷണവും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും മാത്രം തത്സമയം പ്രക്ഷേപണം ചെയ്താല്‍ മതിയെന്ന് ചില സ്പീക്കര്‍മാര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നും വക്കം പുരുഷോത്തമനും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications