Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ അപ്രഖ്യാപിത യുദ്ധത്തില്‍

ലണ്ടന്‍ : കശ്മീരിനെച്ചൊല്ലി ഇന്ത്യ പാകിസ്താനുമായി അപ്രഖ്യാപിത യുദ്ധത്തിലാണെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി.

ഇംഗ്ലണ്ടിലെ ചാനല്‍ ഫോറിനു നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്താനുമായി യുദ്ധമുണ്ടാകുമോ എന്ന് ചോദിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് 1965ലെയും 1971ലെയും യുദ്ധങ്ങളാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചടത്തോളം ഇപ്പോഴും യുദ്ധം നടക്കുകയാണ്. അതൊരു പ്രഖ്യാപിത യുദ്ധമല്ലെന്നേയുളളൂവെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.

ഡിസംബറിലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ പൂര്‍ണതോതില്‍ സേനയെ വിന്യസിച്ചിരിക്കുകയാണ്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ് ഈ ആക്രമണം നടത്തിയത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുളളില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പാക് ഭീകര സംഘടനകളുടെ ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസവും നാല് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 13 പേരെ ഭീകരര്‍ കൊന്നു. ഇതാണ് അവസ്ഥയെന്ന് അദ്വാനി പറഞ്ഞു.

സെപ്തംബര്‍ 11 ലെ ആക്രമണം അമേരിക്കയ്ക്കെതിരെയുളള യുദ്ധമായാണ് അവര്‍ കണക്കാക്കിയത്. രണ്ടു ദശാബ്ദമായി ഇന്ത്യ നേരിടുന്നതും ഇതേ സ്ഥിതി വിശേഷമാണ്. ഒരു തുടര്‍യുദ്ധമാണ് ഇന്ത്യ നേരിടുന്നത്. പക്ഷേ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രം - അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+