ശര്‍മയുടെ ഭാര്യയെ ചോദ്യം ചെയ്തു
ദില്ലി: മാധ്യമപ്രവര്‍ത്തക ശിവാനി ഭട്നഗര്‍ കൊലപ്പെട്ട കേസിലെ മുഖ്യപ്രതി ഐ പി എസ് ഉദ്യോദസ്ഥന്‍ രവികാന്ത് ശര്‍മയുടെ ഭാര്യയെയും മകളെയും ദില്ലി പൊലീസ് ചോദ്യം ചെയ്തു.
ആഗസ്ത് 22 വ്യാഴാഴ്ച ഏഴംഗ പൊലീസ് സംഘമാണ് ശര്‍മയുടെ ഭാര്യ മധു ശര്‍മയെയും മൂത്ത മകള്‍ പ്രഗതിയെയും ചോദ്യം ചെയ്തത്.
ശിവാനി ഭട്നഗറിന്റെ കൊലപാതകത്തെ കുറിച്ചോ കേന്ദ്രമന്ത്രി പ്രമോദ് മഹാജനെ കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം മധു ശര്‍മ പറഞ്ഞു.
തനിക്ക് ഉത്തരമില്ലാത്ത പല ചോദ്യങ്ങളും പൊലീസ് സംഘം ചോദിച്ചതെന്ന് പ്രഗതി വാര്‍ത്താ ലേഖകരോട് പറഞ്ഞു. എന്റെ അഛനോട് ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് എന്നോട് ചോദിച്ചത്. എന്നെ എന്തിനാണിങ്ങനെ പീഡിപ്പിക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു












Click it and Unblock the Notifications