Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമരകം വളളംകളി വെളളിയാഴ്ച

കോട്ടയം : ശ്രീനാരായണ ജയന്തിയാഘോഷങ്ങളോടനുബന്ധിച്ചുളള കുമരകം വളളംകളി ആഗസ്റ് 23 വെളളിയാഴ്ച നടക്കും.

കുമാരമംഗലം ക്ഷേത്രത്തില്‍ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രീനാരായണ ഗുരു കുമരകത്തെത്തിയതിന്റെ 98-ാം വാര്‍ഷികമാണ് വെളളിയാഴ്ച. ആഘോഷത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കുമരകം ദേവസ്വം അധികൃതര്‍ അറിയിച്ചു.

വെളളിയാഴ്ച രാവിലെ കുമാരമംഗലം ക്ഷേത്രത്തില്‍ ആറു മണിക്ക് പ്രത്യേക പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. അതിനു ശേഷം ഗുരുമന്ദിരത്തില്‍ ഗുരു പൂജയും ഗുരു പുഷ്പാഞ്ജലിയും നടക്കും. ഉച്ച കഴിഞ്ഞ് കുട്ടികള്‍ക്കുളള കലാകായിക മത്സരങ്ങളും ഉണ്ടായിരിക്കും.

മൂന്നു മണി മുതലാണ് വളളംകളി ആരംഭിക്കുന്നത്. അതിനു മുമ്പ് കുമാരമംഗലത്തു നിന്നും വളളംകളി നടക്കുന്ന കൊട്ടത്തോടു വരെ ഗുരുവിന്റെ ഛായാചിത്രവും തിടമ്പും വഹിച്ചു കൊണ്ട് നാടന്‍ വളളങ്ങളുടെ ഘോഷയാത്രയുണ്ടായിരിക്കും. ആറു മണിക്കു ചേരുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുളള സമ്മാന വിതരണം നടക്കും.

1903ലാണ് ഗുരു കുമാരമംഗലത്തെത്തിയത്. ശ്രീ ബാല സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പുറമെ ഇവിടെ ഒരു സ്ക്കൂളും ഗുരു സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+