ഈ വിവാദം പരാജയം മറയ്ക്കാന്‍ : ലീഡര്‍
തിരുവനന്തപുരം : സര്‍ക്കാരിന്റെ ഭരണ പരാജയം മൂടിവയ്ക്കാനാണ് വ്യാജ രേഖാ വിവാദം കെട്ടിപ്പൊക്കിയതെന്ന് കെ. കരുണാകരന്‍.
വ്യാജ രേഖയുടെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നെന്ന് ജനം സംശയിക്കുന്നു. കുറ്റം ചെയ്തവര്‍ ആരായാലും അവരെ ജനമധ്യത്തില്‍ തുറന്നു കാണിക്കണമെന്ന് ലീഡര്‍ ആവശ്യപ്പെട്ടു.
ഇല്ലാത്ത ചാരക്കേസ് സൃഷ്ടിച്ച് അധികാരം നേടിയവരാണ് ഭരിക്കുന്നത്. ചാരക്കേസു പോലെയാകുമോ വ്യാജരേഖക്കേസെന്നറിയാനും ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് ലീഡര്‍ പറഞ്ഞു.
വരള്‍ച്ച ദുരിതാശ്വാസത്തിന് കേന്ദ്ര സഹായം ചോദിച്ചിട്ട് എത്ര കോടി കിട്ടിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications