കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണനാളില്‍ യുവാവിനെ കുത്തിക്കൊന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സൂഹൃത്തിന്റെ കുത്തേറ്റ യുവാവ് തിരുവോണനാളില്‍ മരിച്ചു. കല്ലിയൂര്‍ കാവുങ്കല്‍ പുത്തന്‍വീട്ടില്‍ അനില്‍കുമാറാണ് (25) മരിച്ചത്. അനില്‍കുമാറിന്റെ സുഹൃത്ത് സജികുമാറിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിജയന്‍ എന്നയാളെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

ഉത്രാടനാളില്‍ ഒരുമിച്ച് മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഘട്ടനവും കത്തിക്കുത്തുമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ കല്ലിയൂര്‍ ചുടുകണ്ടം വിള ശാന്താ ഭവനില്‍ സജികുമാര്‍ (26) അനില്‍കുമാറിനെയും വിജയനെയും കുത്തി. ഇരുവരെയും അന്നു തന്നെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും അനില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കല്ലിയൂരില്‍ നിന്നും അഞ്ചു പേരടങ്ങുന്ന സംഘം ഓട്ടോറിക്ഷയില്‍ ബാലരാമപുരത്ത് പോയാണ് മദ്യപിച്ചത്. തിരിച്ച് കല്ലിയൂരെത്തിയ സംഘം രണ്ടായി പിരിഞ്ഞു. അനില്‍കുമാര്‍, വിജയന്‍, സജികൂമാര്‍ എന്നിവര്‍ ഒരുമിച്ചാണ് വീട്ടിലേയ്ക്ക് പോയത്. ഈ സമയം മുന്‍വൈരാഗ്യം വച്ച് സജികൂമാര്‍ ഇരുവരെയും കുത്തിയതാണെന്ന് പറയപ്പെടുന്നു.

കല്ലിയൂര്‍ ടാക്സി സ്റാന്‍ഡിലെ ഡ്രൈവറാണ് അനില്‍കുമാര്‍. അച്ഛന്‍ സുകുമാരനും അമ്മ ചന്ദ്രികയും. സജിയാണ് സഹോദരന്‍. ശവസംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X