തിരുവോണ നാളില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ മരിച്ചു
കൊല്ലം: കൊല്ലത്തിനടുത്ത് പുന്നമൂട്ടില്‍ തിരുവോണ നാളില്‍ രണ്ട് വിഭാഗം ആള്‍ക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു.
ഓണം ചന്തയില്‍ താത്കാലികമായുള്ള കട പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് തിരുവോണ നാളായ ആഗസ്ത് 21 ബുധനാഴ്ച വൈകുന്നേരമാണ് ഇരുവിഭാഗം ആള്‍ക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
സുനില്‍ കുമാര്‍ (28) വാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ ബൈജു (26) വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടവര്‍ ഒളിവിലാണ്.












Click it and Unblock the Notifications