Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ വീണ്ടും പുറത്താക്കല്‍

കൊച്ചി : മന്ത്രി കെ. വി. തോമസിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ രണ്ടു പേരുള്‍പ്പെടെ മൂന്നു പേരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ഡിസിസിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

കെ. വി. തോമസ് അവിഹിത മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ചെന്ന് പരാതിപ്പെട്ട കെ. വി. ജോബ്, ബിജു വളളുവനാട്, കെ. വി. തോമസിനെതിരെ പരസ്യപ്രസ്താവന നടത്തിയ ജയകുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്.

സംഭവങ്ങളെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം നടത്താന്‍ മുരളീധരന്‍ നിയോഗിച്ച മൂന്നംഗ സംഘം പുറത്താക്കപ്പെട്ടവരില്‍ നിന്നും വിശദീകരണം തേടും. കഴിഞ്ഞ ദിവസം അച്ചടക്ക നടപടിയ്ക്ക് വിധേയനായ ലിനോ ജേക്കബില്‍ നിന്നും ആരോപണവിധേയനായ പ്രൊഫ. കെ. വി. തോമസില്‍ നിന്നും സംഘം വിശദീകരണം ആവശ്യപ്പെടും.

വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താനുളള അന്വേഷണത്തില്‍ കെപിസിസി മന്ത്രി തോമസിനൊപ്പമാണെന്ന അസന്നിഗ്ദ്ധമായ മുന്നറിയിപ്പാണ് ഈ പുറത്താക്കലുകള്‍ വഴി മുരളി ഐ ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. ലിനോ ജേക്കബിനെ പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് വ്യാജ രേഖാക്കേസന്വേഷണം ശരിയായ വഴിക്കല്ല നീങ്ങുന്നതെന്ന് കരൂണാകരന്‍ തുറന്നടിച്ചത്.

വ്യാജ രേഖയെ ചാരക്കേസുമായി സമര്‍ത്ഥമായി കൂട്ടിയിണക്കാനും ലീഡര്‍ ശ്രദ്ധിച്ചു. ഇല്ലാത്ത കേസ് കുത്തിപ്പൊക്കി തന്റെ കൈയില്‍ നിന്നും അധികാരം കൈക്കലാക്കിയവരാണ് മന്ത്രിസഭയെ അട്ടിമറിയ്ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന് പരാതിപ്പെടുന്നതെന്നും ലീഡര്‍ ചൂണ്ടിക്കാട്ടി. മന്ത്രി തോമസിനെയല്ല, മന്ത്രിസഭയെത്തന്നെയാണ് വ്യാജ രേഖയുണ്ടാക്കിയവര്‍ ലക്ഷ്യമിട്ടതെന്ന ആന്റണിയുടെ ദില്ലി പ്രസ്താവനയ്ക്കുളള മറുപടിയാണ് ലീഡറുടെ ഈ വാക്കുകള്‍.

ഐ ഗ്രൂപ്പുകാരെ പുറത്താക്കിക്കൊണ്ട് മുരളീധരന്‍ വീണ്ടും മാതൃഗ്രൂപ്പുമായി ഏറ്റുമുട്ടലിനൊരുങ്ങുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഈ തീരുമാനങ്ങള്‍ എങ്ങനെയാവും പ്രതിഫലിക്കുക എന്ന് ഉറ്റു നോക്കുകയാണ് ജനങ്ങള്‍. പ്രമുഖ ഭരണകക്ഷിയിലെ ഈ പടലപ്പിണക്കങ്ങള്‍ ആത്യന്തികമായി ബാധിക്കുക സര്‍ക്കാരിനെയും ജനങ്ങളെയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+