വിമാനം കുന്നിലിടിച്ചു തകര്‍ന്നു; 18 മരണം
കാത്മണ്ഡു: പാകിസ്ഥാനില്‍ വിമാനം കുന്നിലിടിച്ച് തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. മരിച്ചവരില്‍ 15 യാത്രക്കാരും മൂന്ന് വിമാന ജീവനക്കാരും ഉള്‍പ്പെടുന്നു.
ആഗസ്ത് 22 വ്യാഴാഴ്ച സ്വകാര്യ എയര്‍ലൈന്‍സായ ഷാങ്ക്രില എയര്‍ പൊക്കാര വിമാനത്താവളത്തിനടുത്തു വെച്ച് ഒരു കുന്നിലിടിക്കുകയായിരുന്നു. കാത്മണ്ഡുവില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് പൊക്കാര വിമാനത്താവളം.
ജോംസണില്‍ നിന്നും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊക്കാരയിലേക്ക് പോവുകയായിരുന്ന കനേഡിയന്‍ നിര്‍മിത വിമാനം പ്രാദേശിക സമയം രാവിലെ 10.40 ഓടെയാണ് തകര്‍ന്നുവീണത്.
13 ജര്‍മന്‍കാരും ഒരു ബ്രിട്ടീഷുകാരനും ഒരു അമേരിക്കക്കാരനുമാണ് വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നത്. മഴയും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications