കലാമിന്റെ നടപടിയെ സിപിഎം സ്വാഗതം ചെയ്തു
ബാംഗ്ലൂര്‍: തിരഞ്ഞെടുപ്പ് പരിഷ്കരണ ഓര്‍ഡിനന്‍സ് തിരിച്ചയച്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ നടപടിയെ സി പി എം സ്വാഗതം ചെയ്തു.
രാഷ്ട്രപതി തിരഞ്ഞുപ്പ് കാലത്ത് തങ്ങള്‍ക്കുണ്ടായിരുന്ന ഉത്കണ്ഠയില്‍ നിന്ന് വ്യത്യസ്തമായി കലാം അഭിപ്രായ സ്വാതന്ത്യ്ര പ്രകടിപ്പിച്ചിരിക്കുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാണ് എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് വിമര്‍ശിക്കുന്നതിലൂടെ ഭരണഘടനയ്ക്ക് വിരുദ്ധമായ അജണ്ടയാണ് എന്‍ ഡി എയ്ക്കുളളതെന്നാണ് വ്യക്തമായിരിക്കുന്നത്.
ഗുജറാത്തില്‍ ഗൗരവ് യാത്ര നടത്താനുള്ള ബി ജെ പിയുടെ തീരുമാനം ശരിയല്ല. ഗുജറാത്തിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഗൗരവ് യാത്ര കൊണ്ട് ഉപകരിക്കുകയുള്ളൂ- യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications