കശ്മീരില്‍ 48 തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കൂടി
ദില്ലി: ജമ്മു കശ്മീരില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് 48 നിരീക്ഷകരെ കൂടി നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
30 ഐ എ എസ് ഉദ്യോഗസ്ഥരെയും റവന്യു സര്‍വീസില്‍ നിന്നും മറ്റു സര്‍വീസുകളില്‍ നിന്നുമായി 18 മുതിര്‍ന്ന ഉദ്യോഗസ്ഥരെയുമാണ് നിരീക്ഷകരായി നിയോഗിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കുറിപ്പില്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ ഇവരെ നിയോഗിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നാല് ഘട്ടങ്ങളിലായി സപ്തംബര്‍ 16, 24, ഒക്ടോബര്‍ ഒന്ന്, എട്ട് തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
14 ജില്ലകളിലായി 17 പ്രത്യേക നിരീക്ഷകരെ നിയോഗിച്ചതിന് പുറമെയാണ് 48 നിരീക്ഷകരെ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
ജൂലായ് മുതല്‍ പ്രത്യേക നിരീക്ഷകര്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിവരികയാണ്.












Click it and Unblock the Notifications