Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം

ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്താനുള്ളനിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

നിര്‍ദേശം നടപ്പിലാക്കുന്നതിന് അനുമതി നല്‍കുന്ന കത്ത് പ്രതിരോധ മന്ത്രാലയം ആര്‍മി തലവന് കൈമാറി. മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിര്‍ദേശം നടപ്പിലാക്കാമെന്നാണ് കത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നിയമത്തിനും ചട്ടങ്ങള്‍ക്കും പ്രതിരോധ വകുപ്പ് രൂപം നല്‍കിവരികയാണ്.

കോണ്‍ഗ്രസ് നേതാവ് കെ. പി. സിംഗ് ദിയോയുടെ നേതൃത്വത്തിലുള്ള ടെറിറ്റോറിയല്‍ ആര്‍മി റിവ്യു കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍വെച്ചത്. 1996ലാണ് കെ. പി. സിംഗ് ദിയോ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് വര്‍ഷം സൈനിക സേവനത്തിനായി നീക്കിവെക്കുന്നത് സൈന്യത്തിന് വലിയൊരാശ്വാസമാണെന്ന് സിംഗ് നിര്‍ദേശിക്കുന്നു.

സൈന്യത്തിന് രണ്ടാം നിര സേവനമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ടത്. മാധ്യമം, മനശാസ്ത്രം, പബ്ലിക് റിലേഷന്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് പ്രതിരോധ വകുപ്പിലേക്ക് വിദഗ്ധരെ കൊണ്ടുവരാനും പദ്ധതിയുണ്ട്.

ഈ സംവിധാനമനുസരിച്ച് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സൈനിക പരിശീലനം നേടണമെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ 30 ശതമാനത്തോളം ആളുകള്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+