ബുഷുമായി വാജ്പേയി ചര്‍ച്ച നടത്തും
ദില്ലി: നാല് ദിവസത്തെ യു എസ് സന്ദര്‍ശനത്തിനായി സപ്തംബര്‍ 10ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ന്യൂയോര്‍ക്കിലെത്തും.
സപ്തംബര്‍ 12ന് യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി വാജ്പേയി ചര്‍ച്ച നടത്തും. സപ്തംബര്‍ 13ന് യു എസ് ജനറല്‍ അസംബ്ലിയെ വാജ്പേയി അഭിസംബോധന ചെയ്യും.
സന്ദര്‍ശന വേളയില്‍ വിവിധ നേതാക്കളുമായി വാജ്പേയി കൂടിക്കാഴ്ച നടത്തും. സപ്തംബര്‍ 11 വൈകുന്നേരം ഭീകര ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വാജ്പേയി പങ്കെടുക്കും.
സപ്തംബര്‍ 13 വൈകുന്നേരം യു എസിലെ ഇന്ത്യന്‍ അംബാസിഡറുടെ സ്വീകരണ ചടങ്ങില്‍ വാജ്പേയി പങ്കെടുക്കും. സപ്തംബര്‍ 15ന് വാജ്പേയി ഇന്ത്യയിലേക്ക് മടങ്ങും.












Click it and Unblock the Notifications