മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു
മലപ്പുറം : മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാരകമായ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലമ്പൂര്‍, ചുങ്കത്തറ എന്നിവിടങ്ങളില്‍ ഇതിനകം പനി ബാധിച്ച് ഒരാഴ്ചയ്ക്കുളളില്‍ മൂന്നു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 60 ഓളം പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
കൊതുകുകളാണ് അതിവേഗം ഡെങ്കിപ്പനി പരത്തുന്നത്. കൊതുകു നിര്‍മ്മാര്‍ജനം വഴിയേ രോഗം നിയന്ത്രിക്കാന്‍ കഴിയൂവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.
ആവശ്യമായ സൗകര്യങ്ങളില്ലാത്തതു കാരണം പനി പടരുന്നത് തടയാന്‍ കഴിയുന്നില്ലെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. രോഗം പരത്തുന്ന വൈറസിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ തിരിച്ചറിയുന്നതിന് വൈറോളജി പരിശോധന നടത്തുന്നതിനുളള സംവിധാനം ജില്ലാ ആശുപത്രിയില്‍ പോലുമില്ല.
അടിയന്തിര സഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications