കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലത്തീന്‍ കത്തോലിക്കര്‍ കോണ്‍ഗ്രസിനെതിരെ

  • By Staff
Google Oneindia Malayalam News

കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമൂദായത്തില്‍ പെട്ടതു കൊണ്ടാണ് പ്രൊഫ. കെ. വി. തോമസിനെ പുകച്ചു പുറത്തു ചാടിക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നതെന്ന് കേരളാ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ ആരോപിച്ചു.

സമുദായത്തിനെതിരെയുളള രഹസ്യ നീക്കം മതിയാക്കണമെന്നും ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ കോണ്‍ഗ്രസ് നേതൃത്വത്തോടാവശ്യപ്പെട്ടു.

ലത്തീന്‍ കത്തോലിക്കര്‍ക്കെതിരെയുളള രാഷ്ട്രീയ പീഡനം ചെറുത്തു തോല്‍പ്പിക്കാന്‍ സമുദായം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ലത്തീന്‍ കത്തോലിക്കരെ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നകറ്റാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കൗണ്‍സില്‍ സെക്രട്ടറി ഫാദര്‍ പയസ് ആറാട്ടുകുളം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതം വച്ചപ്പോള്‍ സമൂദായത്തിന് ഒന്നു പോലും ലഭിച്ചില്ല.

മറ്റു നേതാക്കള്‍ക്കെതിരെ ഇതിനെക്കാള്‍ വലിയ ആരോപണങ്ങളുയര്‍ന്നിട്ടും മൗനം പാലിക്കുന്നവര്‍ കെ. വി. തോമസിന്റെ കാര്യത്തില്‍ മാത്രം ഇത്ര താല്‍പര്യമെടുക്കുന്നതെന്തെന്ന് അദ്ദേഹം ചോദിച്ചു. സമുദായത്തെ ഭിന്നിപ്പിക്കാനുളള ശ്രമം വിലപ്പോവില്ലെന്നും ഫാദര്‍ പയസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X