Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ. വി. തോമസിനെ പോളിഗ്രാഫ് ടെസ്റിന് വിധേയനാക്കണം

കൊച്ചി : വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താന്‍ മന്ത്രി കെ. വി. തോമസിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരിക്കണം പോളിഗ്രാഫ് ടെസ്റ് നടത്തേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. കെ. വി. തോമസിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന് പുറത്താക്കപ്പെട്ട കെ. വി. ജോബ് പുത്തന്‍പുരയ്ക്കലും ബിജു സി. വളളുവനാടുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്.

കെ. വി. തോമസ് രാജി വയ്ക്കുന്നതു വരെ അദ്ദേഹത്തിനെതിരെയുളള പോരാട്ടം തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി. തോമസ് നടത്തിയ അഴിമതികളുടെ എല്ലാ തെളിവുകളും ശേഖരിച്ച് ഈ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുമെന്ന് അവര്‍ പറഞ്ഞു.

നടപടിച്ചട്ടങ്ങള്‍ പാലിക്കാതെയാണ് തങ്ങളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. പുറത്താക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതുണ്ട്. നോട്ടീസ് നല്‍കാതെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഡിസിസി പ്രസിഡന്റ് കെ. പി. ധനപാലനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+