ജലവൈദ്യുത പദ്ധതി: ചൈനീസ് സംഘമെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൈനീസ് സഹായത്തോടെ നടപ്പിലാക്കുന്ന ജലവൈദ്യുത പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് ചൈനീസ് സംഘം അടുത്തമാസമെത്തും.
ഈ പദ്ധതികളുടെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. കരാറനുസരിച്ച് ചൈനക്കാരാണ് സാങ്കേതിക സഹായം നല്‍കേണ്ടതെങ്കിലും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ പ്രശ്നം പരിഹരിച്ചു.
നാല് ചെറുകിട വൈദ്യുത പദ്ധതികളുടെ നിര്‍മാണമാണ് നടന്നുവരുന്നത്. ചൈനീസ് സംഘമെത്തുന്നതോടെ നിര്‍മാണം ഊര്‍ജിതമാവും.












Click it and Unblock the Notifications