Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുണ്ടിവിടെ ചോദിക്കാന്‍?

ലോസ് ഏഞ്ചല്‍സ് : എനിക്ക് തോന്നുമ്പോള്‍ ഞാന്‍ രതിയിലേര്‍പ്പെടും. നിങ്ങളാരാ ചോദിക്കാന്‍?പോപ് സുന്ദരി ബ്രിട്ട്ണി സ്പിയേഴ്സിന്റേതാണ് ഈ ഇടിവെട്ട് ചോദ്യം. വെളളമടിയും പുകവലിയുമൊന്നും വലിയ കാര്യങ്ങളല്ലെന്നും ഈ നാഗസുന്ദരി വ്യക്തമാക്കുന്നു. പീപ്പിള്‍സ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദരി ഇങ്ങനെ തുറന്നടിച്ചത്.

കഴിഞ്ഞ ആഴ്ചയിലെ എല്ലാ രാത്രികളിലും പാര്‍ട്ടികളില്‍ അടിച്ചു പൊളിച്ചു. മദ്യപിച്ചു. പക്ഷേ, എല്ലാം ആവശ്യത്തിനു മാത്രം- സ്പീയേഴ്സ് പറയുന്നു. 20 വയസായാല്‍ നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാവില്ലേ. മദ്യവും സിഗരറ്റും സെക്സുമൊക്കെ ഒന്നു പരീക്ഷിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ്?

ഞാന്‍ ആരുമായെങ്കിലും രതിയിലേര്‍പ്പെട്ടാല്‍ നാട്ടുകാര്‍ക്കെന്ത് ചേതം? അതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റാരും അതില്‍ ഇടപെടേണ്ട. കന്യകയാണെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിക്കാനൊന്നും എനിക്ക് താല്‍പര്യമില്ല പോപ് സുന്ദരിയുടെ വാക്കുകള്‍ക്ക് വല്ലാത്ത ചൂട്. കല്യാണ ദിവസം വരെ കന്യകയായിരിക്കുമെന്ന് 1999ല്‍ സത്യം ചെയ്തതാണ് ഈ സുന്ദരി.

കുട്ടിക്കാലം മുതല്‍ തന്റെ കാമുകനായിരുന്ന ടിംബര്‍ലേക്കിനോട് വേര്‍പിരിഞ്ഞതിനെക്കുറിച്ചും സ്പിയേഴ്സ് വാചാലയായി. ആദ്യം ടിംബര്‍ലേക്ക് പിരിഞ്ഞു. പിന്നീട് വീണ്ടും ഒന്നിച്ചു. പിന്നെ സ്പിയേഴ്സ് പിരിഞ്ഞു. എന്നാല്‍ ആരും ആരെയും വഞ്ചിച്ചെന്ന് സ്പിയേഴ്സിന് അഭിപ്രായമില്ല. ജെന്നാ ഡേവാന്‍ എന്ന നൃത്തക്കാരിയുടെ കാമുകനാണ് 21കാരനായ ടിംബര്‍ലേക്ക് ഇപ്പോള്‍. ഇനിയും ധാരാളം പെണ്‍കുട്ടികള്‍ക്കൊപ്പം ടിംബറിനെ കാണാമെന്ന് സ്പിയേഴ്സ് വാതു വയ്ക്കുന്നു. അവനാണ് എന്റെ ആദ്യ കാമുകന്‍. അവനെ സ്നേഹിച്ചതു പോലെ ഇനിയാരെയെങ്കിലും എനിക്ക് സ്നേഹിക്കാനാവുമോ എന്ന് സംശയമാണ്. ഒരു സ്ത്രീയും ആദ്യ പ്രേമം മറക്കില്ലെന്നു പറയുന്നത് ബ്രിട്ട്നി സ്പിയേഴ്സിനും ബാധകം തന്നെ.

നാഗമേനിയില്‍ അല്‍പ വസ്ത്രം ചുറ്റി, വികാരം മുറ്റിനില്‍ക്കുന്ന മാദക ശബ്ദവുമായി വേദികളില്‍ നിന്നും വേദികളിലൂടെ ആരാധക മാനസങ്ങളിലേയ്ക്ക് പടര്‍ന്നു കയറിയ ബ്രിട്ട്നി സ്പിയേഴ്സ് ചുരുങ്ങിയ കാലം കൊണ്ടാണ് നമ്പര്‍ വണ്‍ പദവിയിലെത്തിയത്. 1998ലെ പ്രശസ്തമായ ബേബി വണ്‍ മോര്‍ ടൈം... എന്ന ഗാനം സ്പിയേഴ്സിനെ ആരാധകരുടെ പ്രിയ ഗായികയാക്കി.

എന്നും വിവാദങ്ങളുടെ കളിക്കൂട്ടുകാരിയായ ബ്രിട്ട്നി വാതുറന്നാല്‍ വാര്‍ത്തയാണ്. കല്യാണനാള്‍ വരെ കന്യകയായിരിക്കുമെന്ന വിളംബരത്തോടെയാണ് സ്പിയേഴ്സ് മാധ്യമങ്ങളുടെ ഇഷ്ടവിഭവമായി മാറിയത്. അടുത്തിടെ പാതി വഴിക്കു നിര്‍ത്തേണ്ടി വന്ന ലോക പര്യടനവും ബ്രിട്ട്നിയെ വിവാദ നായികയാക്കി.

പര്യടനത്തിലൂടനീളം ബ്രിട്ട്നിയെ ആരാധകര്‍ കൂക്കിവിളിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മെക്സിക്കോ സിറ്റിയില്‍ നടത്തേണ്ട അവസാന ഷോ വേണ്ടെന്നു വച്ചു. മഴയത്ത് നനഞ്ഞു കുതിര്‍ന്ന ബ്രിട്ട്നിയുടെ ചൂടന്‍ ചിത്രങ്ങളെടുക്കാന്‍ പാപ്പിരാസികള്‍ കാറു വളഞ്ഞതും വാര്‍ത്തയായി.

ഇതേ തുടര്‍ന്നാണ് ആറു മാസത്തേയ്ക്ക് പൊതു വേദികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സുന്ദരിക്കുട്ടി തീരുമാനിച്ചത്. എന്നാല്‍ വൈകാരിക സംഘര്‍ഷങ്ങളാണ് ഈ ഇടവേളയ്ക്ക് കാരണമെന്ന അഭ്യൂഹങ്ങള്‍ ബ്രിട്ട്നി തളളിക്കളയുന്നു.

ഞാനൊരു കൗമാരക്കാരിയല്ല. എന്നാല്‍ യുവതിയായതുമില്ല. ഒരു വര്‍ഷത്തെ നിരന്തരമായ പരിപാടികള്‍ എന്നെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ആത്മീയമായ ഒരുണര്‍വ് വേണം. അതിനൊരു ഇടവേള. ആറു മാസം വിട്ടു നില്‍ക്കാനുളള തീരുമാനത്തെ ബ്രിട്ട്നി ഇങ്ങനെ ന്യായീകരിക്കുന്നു. സ്പിയേഴ്സിന്റെ മാതാപിതാക്കള്‍ ഈയിടെ വിവാഹ മോചനം നേടിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+