കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചു പണി
ദില്ലി : ഊര്‍ജ മന്ത്രി സുരേഷ് പ്രഭുവിന്റെ രാജിയെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ ചെറിയ അഴിച്ചു പണിയുണ്ടാകും.
ചില ബിജെപി മന്ത്രിമാരെക്കൂടി സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിക്കുമെന്നാണ് കരുതുന്നത്. സുരേഷ് പ്രഭുവിന്റെ രാജി പ്രധാനമന്ത്രി ആഗസ്ത് 26 തിങ്കളാഴ്ച അംഗീകരിക്കുമെന്നും അന്നു തന്നെ മന്ത്രിസഭ അഴിച്ചു പണിഞ്ഞേക്കുമെന്നുമാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രപതിയുടെ സൗകര്യം കൂടി നോക്കിയായിരിക്കും അവസാന തീരുമാനം കൈക്കൊളളുക.
സുരേഷ് പ്രഭുവിന്റെ രാജി സ്വീകരിക്കണമെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ തന്നോട് ആവശ്യപ്പെട്ടതായി വാജ്പേയി വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രഭുവിന് പകരം ധന സഹമന്ത്രി ആനന്ദ് ഗീഥേയാവും ഊര്‍ജ വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്.
സ്പോര്‍ട്ട്സ് യുവജനകാര്യ മന്ത്രി ഉമാഭാരതിയെ മധ്യപ്രദേശിലെയും ആസൂത്രണ സഹമന്ത്രി വസുന്ധര രാജയെ രാജസ്ഥാനിലെയും ബിജെപി പ്രസിഡന്റുമാരായി നിയമിക്കുമെന്നറിയുന്നു.












Click it and Unblock the Notifications