ഓര്‍ഡിനന്‍സ് തിരിച്ചയച്ചേയ്ക്കും
ദില്ലി : രാഷ്ട്രപതി ഒപ്പിടാതെ തിരിച്ചയിച്ച ഓര്‍ഡിനന്‍സ് ഒരു മാറ്റവും വരുത്താതെ കേന്ദ്ര മന്ത്രിസഭ അദ്ദേഹത്തിന് തിരിച്ചയച്ചേക്കും. ഓര്‍ഡിനന്‍സ് വീണ്ടും രാഷ്ട്രപതിയ്ക്ക് മടക്കിയയച്ചാല്‍ അദ്ദേഹം അതില്‍ ഒപ്പിടാന്‍ ബാദ്ധ്യസ്ഥനാണ്.
ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തതായി അറിയുന്നു.
ചില വ്യവസ്ഥകളില്‍ സംശയം പ്രകടിപ്പിച്ച് ഡോ. അബ്ദുള്‍ കലാം ഓര്‍ഡിനന്‍സ് തിരിച്ചയച്ചിരുന്നു. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ ആഗസ്റ് 16നാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.












Click it and Unblock the Notifications