എല്ലാ പെട്രോള്‍ പമ്പുകളും റദ്ദാക്കിയേക്കില്ല

ദില്ലി: യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങള്‍ക്കും അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും റദ്ദാക്കിയേക്കില്ല.

2000 മുതല്‍ അനുവദിച്ച എല്ലാ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും റദ്ദാക്കാനുള്ള പ്രധാനമന്ത്രിയുടെ ഉത്തരവില്‍ നിന്ന് ഇവരെ ഒഴിച്ചുനിര്‍ത്തിയേക്കും.

ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പെട്രോളിയം മന്ത്രി രാംനായിക് അറിയിച്ചു.

യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും കായികതാരങ്ങള്‍ക്കും മുന്‍ പട്ടാളക്കാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കി അവരെ റദ്ദാക്കല്‍ ഉത്തരവില്‍ നിന്ന് ഒഴിച്ചുനിര്‍ത്തണമെന്ന് ചില മന്ത്രിമാര്‍ വാദിച്ചതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+