Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഷത്ത് മുന്‍സെക്രട്ടറി കൊല്ലപ്പെട്ടു

തൃശൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയും ഇരിങ്ങാലക്കുട ക്രൈസ്റ് കോളെജ് പ്രൊഫസറുമായ ഇ. കെ. നാരായണനും ഭാര്യ നളിനിയുമാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

കൊമ്പഴയ്ക്ക് സമ്ീപമുളള ഇരുമ്പുപാലത്തിലായിരുന്നു അപകടം. നെല്ലിയാമ്പതിയില്‍ നിന്നും മടങ്ങി വരികയായിരുന്ന നാരായണനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് എതിരെ വന്ന റോസ് മോള്‍ എന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ കാറില്‍ ടാങ്കര്‍ ലോറി ഇടിച്ചു.

നാരായണന്റെ അടുത്ത ബന്ധുവായ എം. ഡി. നാരായണനും കുടുംബവും കാറിലുണ്ടായിരുന്നു. നാരായണന്റെ ഭാര്യ പത്മിനിയുടെ നില ഗുരുതരമാണ്. മക്കളായ ലക്ഷ്മി (20), യതീന്ദ്ര ദാസ് എന്ന ചന്തു (18) എന്നിവര്‍ക്കും നിസാര പരിക്കുണ്ട്. നാരായണന്റെ പരിക്ക് നിസ്സാരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+