തിരിച്ചറിയല്‍ പരേഡ് നടന്നു
കൊച്ചി : മട്ടാഞ്ചേരി പെണ്‍വാണിഭക്കേസില്‍ ജയിലില്‍ കഴിയുന്ന ആറു പേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി.
ഇവരില്‍ രണ്ടുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മാറ്റിവച്ചു.
തിരിച്ചറിയല്‍ പരേഡിന് കോടതിയുടെ അനുമതി ലഭിക്കണമെന്നതിനാല്‍ പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയെ രാവിലെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജയിലില്‍ വച്ച് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി ഉത്തരവിട്ടു.
മജിസ്ട്രേറ്റിന്റെ മുന്നില്‍ വച്ചാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
പെണ്‍കുട്ടിയെയും പുനരധിവസിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് എഴുത്തച്ഛന്‍ സര്‍വീസ് സൊസൈറ്റി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ എത്ര ഉന്നതരായാലും അവരെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications