മോഡിയുടെ പരാമര്‍ശം ഭരണഘടനാവിരുദ്ധം
കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം ഭരണഘടനാവിരുദ്ധമാണെന്ന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ത് പറഞ്ഞു.
ആഗസ്ത് 24 ശനിയാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു സെയ്ത്.
ഗുജറാത്തില്‍ താമസിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിനു ശേഷമാണ് സംസ്ഥാനത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. ഭരണഘടനാപരമായി അധികാരമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലുള്ള സ്ഥാപനത്തിനെതിരെ മോഡി നടത്തിയ പരാമര്‍ശത്തെ അംഗീകരിക്കാനാവില്ല.
തിരഞ്ഞെടുപ്പ് നിയമഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതി തിരിച്ചയച്ചതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സെയ്ത് മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications